അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതെങ്ങിനെ?

          നാളിതുവരെ ഈ ബ്ലോഗില്‍ ഒരു അഭിപ്രായവും (Comment) രേഖപ്പെടുത്താത്തവര്‍ക്കായാണ് ഈ പേജ് തയ്യാറാക്കിയിരിക്കുന്നത്. ഇതു നോക്കി എളുപ്പത്തില്‍ നിങ്ങള്‍ക്കു അഭിപ്രായങ്ങള്‍ എഴുതാം.
        ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റിനെക്കുറിച്ച് നിങ്ങള്‍ക്കുള്ള സംശയങ്ങളോ അഭിപ്രായങ്ങളോ രേഖപ്പെടുത്താന്‍ ആ പോസ്റ്റിനു താഴെയുള്ള അഭിപ്രായം ചേര്‍ക്കുക (Post a comment) ല്‍ ക്ലിക്കു ചെയ്യുക. കമന്റുകള്‍ ഉണ്ടെങ്കില്‍ അതിനു താഴെയായിരിക്കും ഇതു കാണുക. അതിനു താഴെയായി കാണുന്ന കമന്റു ചെയ്യാനുള്ള സ്ഥലത്ത് ടൈപ്പു ചെയ്യുക. തുടര്‍ന്ന് താഴെ പ്രൊഫൈല്‍ തെരഞ്ഞെടുക്കണം. നിങ്ങളുടെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. പ്രിവ്യൂ കണ്ട് തൃപ്തിയായാല്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടാം. നിങ്ങള്‍ക്ക് പ്രൊഫൈല്‍ അറിയിക്കാന്‍ താല്പര്യമില്ലെങ്കിലോ പ്രൊഫൈല്‍ ഇല്ലെങ്കിലോ അജ്ഞാതനില്‍ (Anonimous) ക്ലിക്കു ചെയ്യാം. ബ്ലോഗറുടെ അംഗീകാരത്തോടെ നിങ്ങളുടെ കമന്റ് അധികം വൈകാതെ പ്രസിദ്ധീകരിച്ചിരിക്കും.
            ക്ലോക്കോ മറ്റെന്തെങ്കിലോ കമന്റുകള്‍ക്ക് താഴെ കാണുന്നെങ്കില്‍ 'മറുപടി' യില്‍ ക്ലിക്കു ചെയ്യണം. അപ്പോള്‍ താഴെ അഭിപ്രായം പോസ്റ്റ് ചെയ്യൂ എന്ന് കാണാം. ഇതില്‍ ക്ലിക്കു ചെയ്താല്‍ മതി. 
         ഇനി ഈ ബ്ലോഗിനെക്കുറിച്ച് മൊത്തത്തില്‍ അഭിപ്രായം രേഖപ്പെടുത്താനാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഗസ്റ്റ് റൂമില്‍ ക്ലിക്കു ചെയ്ത് ഇതേ രീതിയില്‍ തന്നെ കമന്റു ചെയ്യാം.